കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിൽ 70 ശതമാനം കുറവുണ്ടായതായി റിപ്പോർട്ട്.പെട്രോളിയം ഉപഭോഗ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അടുത്ത മൂന്ന് മാസവും എണ്ണയുടെ ഉപയോഗത്തിൽ ഗണ്യമായ കുറവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യത്തെ എണ്ണയുടെ ഉപയോഗത്തിൽ 3.1 ദശലക്ഷം ബാരലിന്റെ കുറവാണ് ഉണ്ടായതെന്ന് ബ്ലൂം ബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2008ലെ സാമ്പത്തിക മാന്ദ്യ സാഹചര്യത്തെക്കാൾ ഗുരുതരമായ അവസ്ഥയാകും ഉണ്ടാകുന്നതെന്ന് ഒഎൻജിസി മുൻ ചെയർമാർ ആർ എസ് ശർമ്മ പറഞ്ഞു.നിലവിൽ 15 ദശലക്ഷം ബാരൽ എണ്ണ കരുതലായി ശേഖരിക്കാനുള്ള സംവിധാനങ്ങൾ മാത്രമാണ് രാജ്യത്തുള്ളത്. ഇപ്പോഴത്തെ കുറഞ്ഞ വിലയിൽ കൂടുതൽ എണ്ണ സംഭരിച്ച് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ കഴിയില്ല. എന്നാൽ ഇത് സംബന്ധിച്ച് പൊതുമേഖലാ എണ്ണ കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.നേരത്തെയുള്ള ഉപഭോഗത്തെക്കാൾ 30 മുതൽ 40 ശതനമാനം വരെ കുറവാണ് ഇപ്പോഴുള്ളതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിങ് പറഞ്ഞു.
ലോക്ഡൗൺ നീക്കുന്നതോടെ ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ റോഡുകളിലെ വാഹന ഗതാഗതം പത്ത് ശതമാനമായി കുറഞ്ഞു. പെട്രോളിന്റെ ഉപഭോഗത്തിൽ 60 ശതമാനവും ഡീസലിന്റെ ഉപഭോഗത്തിൽ 40 ശതമാനം കുറവുമാണ് ഇപ്പോഴുള്ളത്. 2019 ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം 4.48 ദശലക്ഷം ബാരലാണ് ഇന്ത്യയുടെ പ്രതിദിന ഉപഭോഗം. ഇതാണ് ഇപ്പോൾ ഗണ്യമായി കുറഞ്ഞത്.
English Summary: 70% reduction in the use of petroleum products
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.