August 19, 2022 Friday

Related news

August 17, 2022
August 14, 2022
August 9, 2022
August 4, 2022
July 29, 2022
July 28, 2022
July 8, 2022
July 8, 2022
July 4, 2022
July 1, 2022

കൊച്ചിയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച 70വയസുകാരൻ അറസ്റ്റിൽ

Janayugom Webdesk
January 6, 2020 6:42 pm

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ നാല് വയസുകാരിയെ പീഡിപ്പിച്ച 70 വയസുകാരൻ പിടിയിൽ. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയും പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനുമായ പഴനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം.

തമിഴ്നാട് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ പഴനി എത്തി. തുടര്‍ന്ന്, സൈക്കിളില്‍ കയറ്റി പെരുമ്പാവൂരിന് സമീപം മുടിക്കലിലുള്ള ഇയാളുടെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തറിയരുതെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോൾ കുട്ടി കരഞ്ഞിരിക്കുന്നതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ കാര്യം കുട്ടി തുറന്ന് പറയുന്നത്. തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഴനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

you may also like this video

Eng­lish sum­ma­ry: 70 years old man arrest­ed in kochi who ra ped 4 years old girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.