പക്ഷാഘാതം ബാധിച്ച് വീൽചെയറിലായിരുന്ന ഭാര്യയെ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ 71 കാരനായ ഭർത്താവിന് ആജീവനാന്ത തടവ് വിധിച്ച് കോടതി. ഓസ്‌ട്രേലിയയിലെ അഡലെയ്ഡ് സ്വദേശിയായ പീറ്റര്‍ റെക്‌സ് ഡാന്‍സിയ്ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. 25 വര്‍ഷത്തിനിടെ പ്രതിയ്ക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹെലന്‍ ഡാന്‍സി(67)യെയാണ് ഇയാൾ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
2017ലാണ് സംഭവം. വളരെ ആസൂത്രിതമായാണ് പദ്ധതി ആവിഷ്കാരം ചെയ്തത്. മൈക്രോബയോളജിസ്റ്റായിരുന്ന ഹെലൻ 1990ൽ പക്ഷാഘാതത്തിന്റെ പിടിയിലാകുകയും തുടർന്ന് വീൽ ചെയറിലേയ്ക്ക് മാറുകയുമായികുന്നു. എന്നാൽ ഭാരിച്ച ചികിത്സാചെലവും സംരക്ഷണവും ഇയാൾക്ക് ബാധ്യതയായി മാറി. ഇതിനിടെ ഇന്റർനെറ്റ് വഴി ചൈനയിലുള്ള ഒരു സ്ത്രീയുമായി അടുപ്പത്തിലാകുകയും ഭാര്യയെ ഒഴിവാക്കി കാമുകിയ്ക്കൊപ്പം ജീവിക്കാൻ പദ്ധതിയിടുകയും ചെയ്തു.
പീറ്റര്‍ റെക്‌സ് ഡാന്‍സി
അഡലെയ്ഡിലെ വിയലേ ഗാര്‍ഡന്‍സിലെ കുളത്തിലേക്കാണ് പീറ്റര്‍ ഭാര്യയെ തള്ളിയിട്ടത്. വീല്‍ചെയറോടെ കുളത്തില്‍ വീണ ഭാര്യയെ രക്ഷിക്കാനെന്ന വ്യാജേന ഇയാള്‍ കുളത്തിലിറങ്ങുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ പൊലീസ് പീറ്ററിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ ദിവസങ്ങള്‍ക്കുള്ളില്‍ ചൈനയിലേക്ക് പോകാനുള്ള വിമാനടിക്കറ്റും, ഇയാളുടെ ബാഗിൽ നിന്ന് വയാഗ്ര, ഗർഭ നിരോധന ഉറകൾ, സെ ക്സ് ടോയിസ്, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ എന്നിവ കണ്ടെത്തുകയും ചെയ്തു. ഏറ്റവും ക്രൂരമായ കൃത്യമായാണ് കോടതി സംഭവത്തെ വീക്ഷിച്ചത്. ആജീവനാന്ത തടവിനെതിരെ പീറ്ററിന് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
English Summary: 71 years old man killed his paralysis wife.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.