തമിഴ്നാട്ടിൽ ഇന്ന് 72 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതർ 1,755 ആയി. ചെന്നൈയിലും കോയമ്പത്തൂരും തെങ്കാശിയിലും രോഗബാധിതർ കൂടി. തെങ്കാശിയിൽ കേരളാ അതിർത്തിയോട് ചേർന്നുള്ള പുളിയൻകുടി ഗ്രാമത്തിലാണ് കൂടുതൽ കോവിഡ് കേസുകള്‍. ഇവിടെ മാത്രം 33 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്നാട്ടിൽ ഏപ്രില്‍ 26 മുതല്‍ സമ്പൂര്‍ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ചെന്നൈ, മധുര, കോയമ്പത്തൂർ തുടങ്ങി പ്രധാന നഗരങ്ങളിലടക്കമാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളില്‍ ഏപ്രിൽ 26 മുതൽ 29 വരെ സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കുക. രാവിലെ ആറ് മുതൽ വൈകിട്ട് 9 വരെയാണ് സമ്പൂർണ ലോക്ഡൗൺ. സേലം, തിരുപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ ഏപ്രിൽ 26 മുതൽ 28 വരെ സമ്പൂർണ ലോക്ഡൗണിലായിരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
English Summary; 72 new cases of Corona virus in Tamil Nadu
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.