പത്തനംതിട്ടയില്‍ 75 പേരുടെ കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്. ജില്ലയില്‍ ഇനി 105 പേരുടെ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. പത്തനംതിട്ടയില്‍ നിന്നും 25 പേരായിരുന്നു നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയിരുന്നത്. ഇതില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തിയിരുന്നു.
നാട്ടില്‍ തിരിച്ചെത്തിയവരില്‍ ഏഴുപേര്‍ക്കാണ് നിലവില്‍ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി വന്നിരിക്കുന്നത്. അതേസമയം, കൊവിഡ് ബാധിച്ച് തമിഴ്‍നാട്ടില്‍ ഒരാള്‍ക്കൂടി മരിച്ചു. തേനി സ്വദേശിയായ 53 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഈ സ്ത്രീയുടെ ബന്ധു നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഇന്ന് തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത അബ്ദുള്‍ റഹ്മാനാണ് ഇന്ന് മരിച്ച മറ്റൊരാള്‍. തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ച 74 പേരില്‍ 73 പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിവരാണ്. ഇതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി.
English Summary: 75 Covid test results are negative in Pathanamthitta.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.