19 April 2024, Friday

Related news

April 2, 2024
March 30, 2024
March 22, 2024
March 17, 2024
March 4, 2024
March 4, 2024
February 21, 2024
February 21, 2024
February 19, 2024
February 13, 2024

കാസര്‍ഗോഡ് സ്വദേശിനിയെയുള്‍പ്പെടെ 78 പേരെ അഫ്ഗാനില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
August 24, 2021 12:00 pm

കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയുള്‍പ്പെടെ 78 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍ എത്തിയ യാത്രക്കാരുമായി എയര്‍ഇന്ത്യ ദില്ലിയില്‍ എത്തിച്ചേരുകയായിരുന്നു. 78 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ നിന്നാണ് യാത്ര തിരിച്ചത്. വിമാനത്തില്‍ 25 ഇന്ത്യക്കാരാണുള്ളത്. പാകിസ്താന്റെ വ്യോമപാത പൂര്‍ണമായും ഉപേക്ഷിച്ച് ഇറാന്‍ വഴിയായിരുന്നു അഫ്ഗാനില്‍ നിന്ന് വിമാനം ദില്ലിയിലെത്തിയത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇനിയും 400ഓളം പേര്‍ അഫ്ഗാനിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം ഇന്ന് കൂടുതല്‍ ആളുകള്‍ തിരിച്ചെത്തിയേക്കും.

അമേരിക്ക, ഖത്തര്‍, തജികിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ തുടരുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുളളവരെ അമേരിക്കന്‍ സൈനിക വിമാനത്തില്‍ തജിക്കിസ്ഥാനില്‍ എത്തിച്ചിട്ടുണ്ട്. ഇവരെ ഇന്ന് ഇന്ത്യയിലേക്ക് എത്തിക്കും. കാബൂളില്‍ നിന്ന് ഇന്ത്യയുടെ വ്യോമസേന വിമാനവും ഇന്ന് എത്തിയേക്കും. ഇതുവരെ തൊള്ളായിരത്തോളം പേരെ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇന്നലെ 146 പേരെ ദോഹ വഴി ഇന്ത്യയിലെത്തിച്ചിരുന്നു. കൂടുതല്‍ ഇന്ത്യക്കാരെ അഫ്ഗാനില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാദൗത്യം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അഫ്ഗാനിസ്ഥാനുമായുള്ള പുതിയ നയം ഇന്ത്യ വ്യക്തമാക്കും. 

400ലേറെ ഇന്ത്യക്കാര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നല്‍കുന്ന വിവരം. അതേസമയം അഭായാര്‍ത്ഥി കാര്‍ഡ് ആവശ്യപ്പെട്ട് യു.എന്‍ ഹൈക്കമ്മീഷന് മുന്നില്‍ ഇന്ത്യയിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പ്രതിഷേധം ഇന്നും തുടരാനാണ് സാധ്യത.
eng­lish summary;78 people,were deport­ed from Afghanistan to Delhi
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.