ഇടുക്കിയില്‍ ഇക്കുറി വോട്ട് ചെയ്യാന്‍ 7,895 കന്നി വോട്ടര്‍മാര്‍

Web Desk
Posted on March 05, 2019, 8:48 pm

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കന്നി വോട്ട് ചെയ്യാന്‍ 7,895 കന്നി വോട്ടര്‍മാരാണ് ഇക്കുറി പോളിംഗ് ബൂത്തില്‍ എത്തുക. ദേവികുളം നിയമസഭാ മണ്ഡലത്തില്‍ 1264, ഉടുമ്പന്‍ചോലയില്‍ 1917, തൊടുപുഴയില്‍ 1430, ഇടുക്കിയില്‍ 1625, പീരുമേട്ടില്‍ 1695 എന്നിങ്ങനെ കന്നി വോട്ടര്‍മാരാണുള്ളത്.