Web Desk

റോം

March 18, 2020, 11:06 am

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965

Janayugom Online

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. 1,98,178 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുണ്ട്. ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഇരുപത്തിനാല് മണിക്കുറിനിടെ 345 പേരാണ് മരിച്ചത്. ഇറ്റലിയിലെ സ്ഥിഗതികള്‍ അതി രൂക്ഷമായാണ് ഇപ്പോള്‍ തുടർന്ന് കൊണ്ടിരിക്കുന്നത്. 2500 പേരാണ് വൈറസ് ബാധയെ തുടർന്ന് ഇറ്റലിയില്‍ കൊല്ലപ്പെട്ടത്.

വൈറസ് ബാധയെ തുടര്‍ന്ന് മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ സമ്പൂർണ്ണ പ്രവേശന  വിലക്ക് നിലവില്‍ വന്നു. മിക്ക രാജ്യങ്ങളും കടുത്ത സാമ്പത്തിക തകര്‍ച്ചയിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും പൗരന്മാര്‍ക്ക് വേണ്ടി  പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു.

സമ്പര്‍ക്ക വിലക്ക് കര്ശനമാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പത്തുലക്ഷവും ബ്രിട്ടനില്‍ അഞ്ചു ലക്ഷം ആളുകളും മരണത്തിനു കീഴടങ്ങുമെന്ന് ലണ്ടനിലെ ഇന്‍പീരിയല്‍ കോളേജ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

you may also like this video