ഫിലിപ്പീൻസിൽ കൊറോണ രോഗിയുമായി പുറപ്പെട്ട വിമാനം തകർന്ന് പൈലറ്റും രണ്ട് ജീവനക്കാരും ഉൾപ്പെടെ 8 മരണം. തലസ്ഥാനമായ മനിലയിലെ നിനോയി അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ജപ്പാനിലേക്ക് പോകാൻ പറന്നുയരവെയാണ് അപകടം. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫിലിപ്പൈൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എയർ ആംബുലൻസായി ഉപയോഗിച്ചു വന്ന വിമാനമാണിത്. ടേക്ക് ഓഫിനിടെ റൺവെയിൽ നിന്നും തെന്നിനീങ്ങി തീപിടിക്കുകയും ശേഷം പൊട്ടിത്തെറിക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മരിച്ചവരിൽ ആറ് പേർ ഫിലിപ്പീൻ വംശജരാണ്. ഇതിൽ ഒരു ഡോക്ടറും രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. രണ്ട് പേർ അമേരിക്ക, കാനഡ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഫിലിപ്പൈൻ പ്രവിശ്യകളിൽ ആവശ്യമായ വൈദ്യസഹായം എത്തിച്ചു നൽകുന്ന വിമാനങ്ങളിലൊന്നായിരുന്നു ഇത്. ഫിലിപ്പൈൻ ചാർട്ടർ ഫ്ലൈറ്റ് കമ്ബനിയായ ലയണെയറുടേതാണ് തകർന്ന വിമാനം. കഴിഞ്ഞ സെപ്റ്റംബറിൽ ഈ കമ്ബനിയുടെ തന്നെ മറ്റൊരു വിമാനം തെക്കൻ മനിലയിൽ തകർന്ന് വീണ് ഒമ്ബത് പേർ മരിച്ചിരുന്നു.
English summary: 8 killed as plane reportedly carrying medical supplies crashes in the Philippines
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.