ഇറാക്കില്‍ സംസ്‌കാരചടങ്ങിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ എട്ടോളം പേര്‍ മരിച്ചു

Web Desk
Posted on May 16, 2018, 7:42 pm

ഇറാക്കില്‍ സംസ്‌കാരചടങ്ങിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ എട്ടോളം പേര്‍ മരിച്ചു മുപ്പതിലേറെ പേര്‍ക്ക് പരുക്ക്.ബാഗ്ദാദിന് 20കിലോമീറ്റര്‍ വടക്ക് താജി മേഖലയില്‍ ഇന്നുച്ചക്ക് ശേഷമാണ് സംഭവം. സംസ്‌കാരസമയത്ത് ബന്ധുക്കളടക്കമുള്ള ആള്‍ക്കാര്‍ക്കിടയിലേക്ക് ബോംബ് ബെല്‍റ്റുമായി കടന്നുകയറിയ അക്രമി അത് പൊട്ടിക്കുകയായിരുന്നു. സുരക്ഷാഭടന്മാര്‍ പ്രദേശം സീല്‍ ചെയ്തിരിക്കയാണ്. ആംബുലന്‍സുകള്‍ മൃതദേഹങ്ങളും പരുക്കേറ്റവരുമായി ആശുപത്രിയിലേക്കു നീങ്ങിയതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.