ഏലച്ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ശൂലപ്പാറയിൽ നിന്ന് എട്ട് ലിറ്റർ വാറ്റുചാരായം എക്സൈസ് സംഘം കണ്ടെത്തി. ഉടുമ്പൻചോല സർക്കിൾ പാർട്ടിയും എക്സൈസ് ഇന്റലിജൻസ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുഷ്പകണ്ടം ശൂലപ്പാറ തകിടിപ്പുറത്ത് വീട്ടിൽ ജോയി (അപ്പച്ചൻ- 50)യുടെ പുരയിടത്തിൽ വീടിനോട് ചേർന്ന് ഏലച്ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ചാരായം കണ്ടെത്തിയത്.
എക്സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ കെആർ ബാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് എം പി, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് കെ എസ്, സന്തോഷ് ജോസഫ്, രതീഷ് കുമാർ എം ആർ, ഷിബു ജോസഫ് എന്നിവർ പങ്കാളികളായി.
English Summary: 8 Litre arrack seized
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.