സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 5 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചതില്‍ നാലു പേര് നിസാമുദ്ദീനില്‍ നിന്ന് എത്തിയവരും ഒരാള്‍ ദുബായില്‍ നിന്ന് എത്തിയതുമാണ്.
പത്തനംതിട്ടയില്‍ രോഗം സ്ഥരീകരിച്ചയാള് ഡല്‍ഹിയില്‍ നിന്ന് എത്തിയ ആളാണ്. കണ്ണൂരും കാസര്‍കോടും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയും ആണ്. അതേസമയം, 12000ലധികം പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആകെ 56 പേര് രോഗമുക്തി നേടി.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം വിവിധ സംസ്ഥനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അഞ്ഞൂറോളം പുതിയ കോവിഡ് ബാധിതരാണ് ഉണ്ടായത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.