കണ്ണൂര്‍: സിപിഐ കേരള ഘടക രൂപീകരണത്തിന്റെ എൺപതാം വാർഷികവും എൻ ഇ ബാലറാം ജൻമശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ഇന്ന് പിണറായിയിൽ നടക്കും. 2.30ന് പാറപ്രത്ത് നിന്ന് പതാക ജാഥ ആരംഭിക്കും. തുടര്‍ന്ന് 4.30ന് നടക്കുന്ന കമ്മ്യൂണിസ്റ്റ് സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്കുമാർ അധ്യക്ഷനാകും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി, കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം ഡോ. കനയ്യകുമാർ, റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എൻ ചന്ദ്രൻ, സി പി മുരളി എന്നിവർ സംസാരിക്കും.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.