കോവിഡ് ബാധിച്ചു 42 ദിവസമായി ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ആശുപത്രി വിട്ടു

Web Desk

കണ്ണൂർ

Posted on May 16, 2020, 5:26 pm

കോവിഡ് ബാധിച്ചു 42 ദിവസമായി കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 81 വയസുള്ള ചെറുവാഞ്ചേരി സ്വദേശി ആശുപത്രി വിട്ടു. 16 തവനെയാണ് അദ്ദേഹത്തിന്റെ ചികിത്സ കാലയളവിൽ സ്രവ പരിശോധന നടത്തിയത്. 16 തവണയും റിസൾട്ട് പോസിറ്റീവ് ആയിരുന്നു. തുടർച്ചയായി രണ്ട് തവണ പി സി ആർ ടെസ്റ്റിൽ നെഗറ്റീവായതിനെ തുടർന്നാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.

ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരേ സമയം കോവിഡ് ഉൾപ്പടെ വിവിധ അസുഖങ്ങൾക് ചികിത്സയിലായിരുന്ന ഇദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രേത്യേക കോവിഡ് ഐസിയുവിൽ ആയിരുന്നു.ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു

Eng­lish Sum­ma­ry: 81 year old covid patient dis­charged from kan­nur govt med­ical col­lege.

you may also like this video: