827 പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നു

Web Desk
Posted on October 24, 2018, 9:43 pm

ന്യൂഡല്‍ഹി: 827 പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഉത്തരാഗണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ഇന്‍റെര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡറുകളോട് ഇത്തരം സൈറ്റുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

857 പോണ്‍സൈറ്റുകള്‍ നിരോധിക്കാന്‍ ഉത്തരാഗണ്ഡ് ഹൈക്കോടതി കഴിഞ്ഞ മാസം 27 ന് മിനിസ്റ്ററി ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഐടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ 30 വെബ് സൈറ്റുകള്‍ ഇത്തരത്തിലുള്ളവ അല്ലെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് മിനിസ്റ്ററി ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഐടി  827 വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടത്.