September 26, 2022 Monday

Related news

September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022
August 23, 2022
August 23, 2022

ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൂടി കോവിഡ്,ഒരു മരണം,3 പേർക്ക് രോഗമുക്‌തി

Janayugom Webdesk
തിരുവനന്തപുരം
May 28, 2020 5:05 pm

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ ഉള്ള കണക്കുകളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം കൂടിയാണ് ഇന്ന്. അഞ്ചു പേർ ഒഴികെ ബാക്കിയുള്ളവർ എല്ലാം സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തിയവരാണ്.ഇന്നത്തെ പുതിയ കേസിൽ 31 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 48 പേരാണ്.സംസ്ഥാനത്ത് ഇന്ന് മൂന്ന് പേരാണ് രോഗമുക്തി നേടിയത്.തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തിൽ വച്ച് കൊവിഡ് ബാധ മൂലം മരിച്ചു.

ജില്ല തിരിച്ചുള്ള കണക്ക്: കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7 കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം 1, ഇടുക്കി 1, ആലപ്പുഴ 1.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒന്ന് വീതം നെഗറ്റീവായി. ഇതുവരെ 1088 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 526 പേർ നിലവിൽ ചികിത്സയിലാണ്. 1,15,297 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,14,305 പേർ വീടുകളിലോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലോ ആണ്. 210 പേരെ ആശുപത്രിയിൽ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകൾ പരിശോധിച്ചതിൽ 58,460 എണ്ണം നെഗറ്റീവായി. മുൻഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകൾ ശേഖരിച്ചതിൽ 9217 എണ്ണം നെഗറ്റീവാണ്.

സംസ്ഥാനത്ത് ആറു പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കാസർഗോഡ് മൂന്നും, പാലക്കാട് രണ്ടും പഞ്ചായത്തുകൾ, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയും ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. സംസ്ഥാനത്ത് ആകെ 82 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.

updat­ing…

ENGLISH SUMMARY: 84 new covid cas­es in Kerala

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.