March 28, 2023 Tuesday

Related news

March 9, 2023
February 25, 2023
February 24, 2023
February 21, 2023
February 21, 2023
February 20, 2023
February 4, 2023
January 6, 2023
December 11, 2022
November 15, 2022

കൊറോണ വ്യാപനം: രാജ്യത്ത് റദ്ദാക്കിയത് 85 ട്രെയിനുകൾ

Janayugom Webdesk
March 18, 2020 2:54 pm

ആളുകൾക്ക് നിൽക്കാൻ പോലും സ്ഥമില്ലാതെ ഓടിയിരുന്ന പല ട്രെയിനുകളും ഇന്ന് യാത്രക്കാരില്ലാതെ ഓടുന്ന സ്ഥിതിയാണ്. കൊറോണ വ്യപനത്തെ തുടർന്ന് രാജ്യത്താകമാനം കടുത്ത നിയന്ത്രണങ്ങളും മുൻകരുതലുകളും ഒരുക്കിയ പശ്ചാത്തലത്തിലാണ് ട്രെയിനുകളിൽ യാത്രക്കാർ ഇല്ലാതെയായത്. ഇത്തരത്തിൽ യാത്രക്കാർ ഇല്ലാതെ വന്നതോടെയാണ് 85 ട്രെയിനുകൾ ഇന്ത്യൻ റയിൽവേ റദ്ദാക്കിയിരിക്കുന്നത്.

മാ​ര്‍​ച്ച്‌ 18 മു​ത​ല്‍ ഏ​പ്രി​ല്‍ ഒ​ന്നു​വ​രെ​യാ​ണ് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത്. സെ​ല്‍​ട്ര​ല്‍ റെ​യി​ല്‍​വേ-23, ദ​ക്ഷി​ണ മ​ധ്യ റെ​യി​ല്‍​വേ-29, പ​ടി​ഞ്ഞാ​റ​ന്‍ റെ​യി​ല്‍​വേ-10, ദ​ക്ഷി​ണ പൂ​ര്‍​വ റെ​യി​ല്‍​വേ- ഒ​മ്ബ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം. ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ല്‍​വേ​യും നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വേ​യും അ​ഞ്ചും നോ​ര്‍​ത്ത് വെ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ നാ​ലും ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ വെ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ​യും സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ​യും പ്ലാ​റ്റ് ഫോം ​ടി​ക്ക​റ്റി​ന് 50 രൂ​പ​യാ​ക്കി​യി​രു​ന്നു. പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ല്‍ മാ​ത്ര​മാ​ണു വ​ര്‍​ധ​ന. ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​ന താ​ല്‍​ക്കാ​ലി​ക​മാ​യാ​ണെ​ന്ന് റെ​യി​ല്‍​വേ അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: 85 trains can­celled by indi­an railway

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.