കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ പീ ഡി പ്പിച്ചതായി പരാതി

Web Desk

കോലഞ്ചേരി

Posted on August 04, 2020, 12:18 pm

എറണാകുളം കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരി അതി ക്രൂ രമായ പീ ഡനത്തിന് ഇരയായി. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിവേറ്റ ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. യൂറോളജി, ഗൈനക്കോളജി, വിഭാഗത്തിലെ നാല് ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അടുത്ത 44 മുതല്‍ 72 മണിക്കൂര്‍ വരെയുളള സമയം നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പുകയിലയും ചായയും തരാമെന്ന് പറഞ്ഞ് ഓമന എന്ന സ്ത്രീ കൂട്ടികൊണ്ട് പോകുകയും തുടര്‍ന്ന് അവരുടെ വീട്ടില്‍ വച്ച് വൃദ്ധയെ പീഡിപ്പിക്കുകയുമായിരുന്നതായിയാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കോലഞ്ചേരി പൊലീസ് അറിയിച്ചു. പരിക്കേറ്റ സ്ത്രീക്ക് ഓര്‍മ്മക്കുറവും മാനസിക അസ്വാസ്ഥ്യവുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ENGLISH SUMMARY: 85 year old women ra pe in kolancher­ry

YOU MAY ALSO LIKE THIS VIDEO