പട്ടിണിയും പോഷകാഹാരക്കുറവും; യമനില്‍ മൂന്നുവര്‍ഷത്തിനിടെ 85000 കുട്ടികള്‍ മരിച്ചെന്ന് സര്‍വേ

Web Desk
Posted on November 22, 2018, 12:59 pm

പട്ടിണിയും പോഷകാഹാരക്കുറവും മൂലം യമനില്‍ മൂന്നുവര്‍ഷത്തിനിടെ 85000 കുട്ടികള്‍ മരിച്ചെന്ന് സര്‍വേ. അന്തര്‍ദേശീയ സന്നദ്ധസംഘടനയായ സേവ് ദി ചില്‍ഡ്രനാണ് കണക്ക് പുറത്തുവിട്ടത്. സൗദി യുദ്ധത്തില്‍ ഇടപെട്ടശേഷമാണിത് വര്‍ദ്ധിച്ചതെന്നും സര്‍വേസൂചിപ്പിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജമാല്‍ഖഷോഗിയുടെ വധത്തില്‍ പ്രതിസ്ഥാനത്തുനിന്ന സൗദിയെ പിന്തുണച്ച അന്തരീക്ഷത്തില്‍ ഈ സര്‍വേ ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ബോംബും ബുള്ളറ്റുംമൂലം മരിക്കുന്നതിലേറെ പട്ടിണിയും പോഷകാഹാരക്കുറവുംമൂലം മരിക്കുകയാണ്. ഇത് പൂര്‍ണമായും തടയാവുന്നതാണെന്ന് സംഘടനയുടെ യെമന്‍ ഡയറക്ടര്‍ താമര്‍ കിറോലോസ് പറയുന്നു. കുറച്ച് ആശുപത്രികള്‍മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ സംവിധാനംമാത്രം കൊണ്ട് വ്യക്തമായ കണക്കുകള്‍ ലഭിക്കുന്നില്ല. പോഷകാഹാരക്കുറവ് സംബന്ധിച്ച യുഎസ് കണക്കുകളിലും പിശകുണ്ടെന്ന് ഇവര്‍ പറയുന്നു. പോഷകാഹാരക്കുറവ് നേരിടുന്നവയില്‍ 25 ‑30ശതമാനം ഓരോവര്‍ഷവും മരിക്കുന്നുണ്ടെന്ന കണക്കും സത്യസന്ധമല്ല. സത്യം അതിലേറെയാണ്.
പോഷകാഹാരമില്ലാത്തപ്രതിരോധവ്യവസ്ഥതകരാറിലായി നിലയ്ക്കുകയും രോഗം ബാധിതച്ച് മരിക്കുകയുമാണ്. പ്രതിരോധസംവിധാനം ദുര്‍ബലമായി ഏത് അണുബാധയും ഏല്‍ക്കുന്ന അവസ്ഥയിലെത്തുകയാണ്. കരയാന്‍പോലും ശേഷിയില്ലാതെയാണിവര്‍ മരിക്കുന്നത്. മുതിര്‍ന്നവര്‍ നിസഹായരായി തങ്ങളുടെ കുഞ്ഞുങ്ങളുടെ അവസ്ഥ കണ്ടുനില്‍ക്കുകയാണ്. യുഎന്നിന്റെ കണക്കുപ്രകാരം യെമനിലെ ജനസംഖ്യയുടെ പകുതിയിലേറെ ക്ഷാമബാധിതരാണ്.