കെ രംഗനാഥ്

മസ്കറ്റ്

June 28, 2020, 8:38 am

ഒമാനില്‍ 85,000 മലയാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

Janayugom Online

കെ രംഗനാഥ്

മലയാളികള്‍ക്കു സമഗ്രാധിപത്യമുള്ള ഓണ്‍ലെെന്‍‍ ഡെലിവറി മേഖല പൂര്‍ണ്ണമായും സ്വദേശിവല്ക്കരിക്കുന്നതോടെ ഒമാനില്‍ 85,000 മലയാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. കൊറോണ തുടങ്ങിയതിനു പിന്നാലെ ആദ്യഘട്ടത്തില്‍ വിവിധ മേഖലകളിലായി 56,000 പേരെ പിരിച്ചുവിട്ടിരുന്നു. അത്തരം പിരിച്ചുവിടല്‍ തുടരുന്നതിനിടെയാണ് ഓണ്‍ലെെന്‍ ഡെലിവറി സേവനങ്ങള്‍ സ്വദേശികള്‍ക്കു മാത്രമായി സംവരണം ചെയ്യുന്ന പ്രഖ്യാപനം ഒമാന്‍ ഗതാഗതമന്ത്രി ഡോ. അഹമ്മദ് അല്‍ഫുറെതസി നടത്തിയത്.

കൊറോണക്കാലത്ത് ഓണ്‍ലെെന്‍ ഡെലിവറി മേഖലയില്‍ മാത്രമാണ് പതിനായിരക്കണക്കിനു തൊഴിലുകള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടത്. പുതിയ തീരുമാനത്തിന്റെ ഫലമായി 1.6 ലക്ഷത്തിലേറെ വിദേശികളായ ഡെലിവറി തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെടുക. ഇതു സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം ഉണ്ടാകുമെന്നാണ് സൂചന. ഗള്‍ഫിലെങ്ങും തൊഴില്‍ദാന മേഖലകളെല്ലാം അടഞ്ഞുകിടക്കുന്നതിനാല്‍ ഒമാനില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ അഭയം തേടാനുമാവില്ല.

കഫേകള്‍, റസ്റ്ററന്റുകള്‍, വന്‍കിട ഹോട്ടലുകള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹെെ­പ്പര്‍മാര്‍ക്കറ്റുകള്‍, ഓണ്‍ലെെന്‍ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി ആയിരക്കണക്കിനു ചെറുപ്പക്കാരാണ് തീപാറുന്ന വേനലിലും മരംകോച്ചുന്ന മഞ്ഞിലും പുലര്‍കാലം മുതല്‍ പാതിരാത്രി കഴിയുന്നതുവരെ തുച്ഛമായ വേതനത്തിനു പണിയെടുക്കുന്നത്. നിരവധി ഡെലിവറി തൊഴിലാളികള്‍ക്ക് ജോലിക്കിടെ കോവിഡ് ബാധിച്ചതായും മരിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

you may also like this video;