18 April 2024, Thursday

തിരുപ്പതി ക്ഷേത്രത്തിന് 85,705 കോടിയുടെ സ്വത്ത്

Janayugom Webdesk
ഹൈദരാബാദ്
September 26, 2022 10:46 pm

തിരുപ്പതി തിരുമല ക്ഷേത്രത്തിന് 85,000 കോടിയലധികം രൂപയുടെ ആസ്തി. ആദ്യമായി സ്വത്ത് വിവരങ്ങളുടെ പൂര്‍ണരൂപം പുറത്തുവന്നതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം തിരുപ്പതി ദേവസ്ഥാനമാണെന്നും വ്യക്തമായി. 14 ടണ്‍ സ്വര്‍ണശേഖരം ക്ഷേത്രത്തിനുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കര്‍ ഭൂമി. 960 കെട്ടിടങ്ങള്‍. തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍.

തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍. കൃഷിഭൂമിയായി മാത്രം 2,231 ഏക്കര്‍ സ്ഥലം. ചിറ്റൂര്‍ നഗരത്തില്‍ 16 ഏക്കര്‍ ഭൂമി. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപം. സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണിത്. ആകെ വിപണി മൂല്യം കണക്കാക്കിയാല്‍ മൂല്യം രണ്ടു ലക്ഷം കോടിയിലധികം വരുമെന്നും കണക്കുകൂട്ടുന്നു.

Eng­lish Sum­ma­ry: 85,705 crore assets for Tiru­pati temple
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.