Janayugom Online
gst- janayugam

ജി എ​സ് ടി ഇളവ്​ ഇ​ന്നു​മു​ത​ല്‍; 88 ഇ​ന​ങ്ങ​ള്‍​ക്ക്​ വി​ല കു​റ​ഞ്ഞേ​ക്കും

Web Desk
Posted on July 27, 2018, 11:59 am

പ​​രി​​ഷ്​​​ക​​രി​​ച്ച ച​ര​ക്കു സേ​വ​ന നി​കു​തി (ജി എ​​സ് ടി) വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വരും. ഇതോടെ 88 ഇ​ന​ങ്ങ​ള്‍​ക്ക്​ വി​ല കു​റ​ഞ്ഞേ​ക്കും. ക​ഴി​ഞ്ഞ​യാ​ഴ്​​ച ചേ​ര്‍​ന്ന ജി ​​എ​​സ് ടി കൗ​​ണ്‍​​സി​​ലാ​ണ്​ നി​കു​തി കു​റ​ച്ച​ത്. നി​കു​തി കു​റ​ച്ച ഇ​ന​ങ്ങ​ള്‍​ക്ക്​ അ​ഞ്ചു മു​ത​ല്‍ 10 ശ​ത​മാ​നം വ​രെ വി​ല​കു​റ​യു​മെ​ന്നാ​ണ്​ സാ​മ്ബ​ത്തി​ക വി​ദ​ഗ്​​ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍.

27 ഇ​​ഞ്ചു​​വ​​രെ​​യു​​ള്ള ടെ​​ലി​​വി​​ഷ​​ന്‍, വാ​​ഷി​​ങ്​ മെ​​ഷീ​​ന്‍, വാ​​ക്വം ക്ലീ​​ന​​ര്‍, ഷേ​​വി​​ങ്​ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍, വാ​​ട്ട​​ര്‍ ഹീ​​റ്റ​​ര്‍, ഇ​​ല​​ക്​​​ട്രി​​ക് ഇ​​സ്​​​തി​​രി​​പ്പെ​​ട്ടി, പെ​​യി​​ന്‍​​റ്, തു​​ക​​ല്‍ ഉ​​ല്‍​​പ​​ന്ന​​ങ്ങ​​ള്‍, വാ​​ര്‍​​ണി​​ഷ്, വാ​​ട്ട​​ര്‍ കൂ​​ള​​ര്‍, വാ​​ട്ട​​ര്‍ ഹീ​​റ്റ​​ര്‍, വി​​ഡി​​യോ ഗെ​​യിം, ഹെ​​യ​​ര്‍ ഡ്രെ​​യ​​ര്‍, മി​​ക്​​​സ​​ര്‍ ഗ്രൈ​​ന്‍​​ഡ​​ര്‍, ജ്യൂ​​സ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ക്കാ​​ണ്​ 28 ശ​​ത​​മാ​​നം നി​​കു​​തി 18 ശ​​ത​​മാ​​ന​​മാ​​ക്കി​യ​​ത്.

12 ശ​ത​മാ​നം നി​കു​തി ചു​മ​ത്തി​യി​രു​ന്ന സാ​നി​റ്റ​റി നാ​പ്​​കി​ന്​ പൂ​ര്‍​ണ ഇ​ള​വും ന​ല്‍​കി​യി​രു​ന്നു. 1000 രൂ​പ​വ​രെ​യു​ള്ള ചെ​രി​പ്പു​ക​ള്‍​ക്കും നി​കു​തി അ​ഞ്ചു​ശ​ത​മാ​ന​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്. ഇ​​നി 28 ശ​​ത​​മാ​​നം എ​​ന്ന ഉ​​യ​​ര്‍​​ന്ന നി​​കു​​തി ന​​ല്‍​​കേ​​ണ്ട പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്​ 35 ഇ​​ന​​ങ്ങ​​ള്‍ മാ​​ത്ര​മാ​ണ്. സി​​മ​​ന്‍​​റ്, എ സി, ഡി​​ജി​​റ്റ​​ല്‍ കാ​​മ​​റ, വി​​ഡി​​യോ റെ​​ക്കോ​ഡ​​ര്‍, മോട്ടോ​​ര്‍ വാ​​ഹ​​ന​​ങ്ങ​​ള്‍, പു​​ക​​യി​​ല, വി​​മാ​​നം, ഒാട്ടോ​​മൊ​​ബൈ​​ല്‍ പാ​​ര്‍​​ട്​​​സ്, ട​​യ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ക്കാ​​ണ്​ 28 ശ​​ത​​മാ​​നം നി​​കു​​തി ന​​ല്‍​​കേ​​ണ്ട​​ത്. ഒ​​രു​​വ​​ര്‍​​ഷ​​ത്തി​​നി​​ടെ ജി.​​എ​​സ്.​​ടി കൗ​​ണ്‍​​സി​​ല്‍ 28 ശ​​ത​​മാ​​ന​​ത്തി​ന്റെ പ​​ട്ടി​​ക​​യി​​ലു​​ള്ള 191 ഉ​​ല്‍​​പ​​ന്ന​​ങ്ങ​​ള്‍​​ക്കാ​​ണ്​ നി​​കു​​തി കു​റ​​ച്ച​​ത്. 2017 ജൂ​​ലൈ ഒ​​ന്നി​​ന്​ ച​​ര​​ക്കു​സേ​​വ​​ന നി​​കു​​തി പ്രാ​​ബ​​ല്യ​​ത്തി​​ല്‍ വ​​ന്നപ്പോ​​ള്‍ 226 ഇ​​ന​​ങ്ങ​​ള്‍​​ക്കാ​​യി​​രു​​ന്നു 28 ശ​​ത​​മാ​​നം നി​​കു​​തി.