September 29, 2022 Thursday

ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ സൈനികരോട് ഫേസ്ബുക്ക് അടക്കം 89 ആപ്പുകൾ കൂടി ഒഴിവാക്കാൻ ആവശ്യപ്പെട്ട് കരസേന

Janayugom Webdesk
ദില്ലി
July 9, 2020 9:58 am

സൈനികരുടെ മൊബൈൽ ഫോണിൽ നിന്ന് ആപ്പുകൾ നീക്കാൻ നിർദേശം. ഫേസ്ബുക്കും ടിക്ടോകും ഇൻസ്റ്റഗ്രാമും പബ്ജിയും ഉൾപ്പെടെ 89 ആപ്പുകൾ നീക്കാനാണ് നിർദ്ദേശം. സുരക്ഷ പ്രശ്നങ്ങളും വിവരങ്ങൾ ചോരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് നടപടിസുരക്ഷാ പ്രശ്നങ്ങളും. എന്നാൽ ഈ നിരോധിത ആപ്പുകളുടെ പട്ടികയിൽ വാട്ട്സാപ്പ് ഇല്ല.

ജൂലൈ 15നകം മൊബൈൽ ആപ്പുകൾ നീക്കണം. സൈനികരുടെ അക്കൗണ്ടുകൾ വഴി നിർണായക വിവരങ്ങൾ ചോർത്താൻ ചൈനയും പാകിസ്ഥാനും ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂൺ 29ന് 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര ഐ ടി മന്ത്രാലയം രാജ്യത്ത് നിരോധിച്ചിരുന്നു.

ഡേറ്റിങ് ആപ്പുകളായ ടിൻഡർ, കോച്ച് സർഫിംഗ്, വാർത്താ ആപ്ലിക്കേഷനായ ഡെയ്ലി ഹണ്ട് സൂം ഉൾപെടെ വീഡിയോ ലൈവ് സ്ട്രീമിങ് ആപ്പുകൾ തുടങ്ങിയവയും നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടവയിൽ ഉൾപെടുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഇന്ത്യൻ ആർമി വൃത്തങ്ങൾ അറിയിച്ചു.

Eng­lish sum­ma­ry; 89 mobile apps bans in indi­an army

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.