ലോകത്ത് കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 8944 ആയി ഉയര്‍ന്നു. 475 പേരാണ് ഇറ്റലിയില്‍ വൈറസ് ബാധയെ തുടർന്ന് ഒറ്റദിവസം കൊണ്ട് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. വൈറസ് ബാധയെ തുടർന്ന് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 2978 ആയി.
നിലവില്‍ ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളില്‍ പകുതിയിലേറെയും ഇറ്റലിയിലാണ്. ഇറാനില്‍ 147ഉം സ്‌പെയിനില്‍ 105ഉം പേര്‍ ഒരുദിവസത്തിനുള്ളില്‍ മരിച്ചു. ബ്രിട്ടണില്‍ മരണം നൂറ് കടന്നു.
ബെല്‍ജിയം, ഗ്രീസ്, പോര്‍ച്ചുഗല്‍, ചിലി എന്നീ രാജ്യങ്ങളും ഇറ്റലിയുടെയും സ്‌പെയിനിന്റേയും പാത പിന്തുടര്‍ന്ന് പൂര്‍ണമായും അടച്ചിടല്‍ പ്രഖ്യാപിച്ചു. 2900 പേര്‍ക്കാണ് ഇന്നലെ മാത്രം ജര്‍മ്മനിയില്‍ രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്നലെ 89 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.
കൂടാതെ അമേരിക്ക കാനഡ അതിര്‍ത്തിയും അടച്ചു. . പാകിസ്ഥാനിലും ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ടുണീഷ്യയില്‍ 12 മണിക്കൂര്‍ പ്രതിദിന കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊവിഡ് പരിശോധന കൂട്ടണമെന്ന് എല്ലാരാജ്യങ്ങളോടും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.
English summary: 8944 deaths due to coronavirus worldwide
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.