Friday
22 Feb 2019

പാരിപ്പള്ളി മെഡിക്കല്‍ കോളജ് സമഗ്ര വികസനത്തിന് ഒമ്പതര കോടി

By: Web Desk | Tuesday 12 June 2018 10:33 PM IST

തിരുവനന്തപുരം:

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി 9.4966 കോടിയുടെ ഭരണാനുമതി നല്‍കി. 100 എംബിബിഎസ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം അടുത്തിടെ ലഭിച്ചിരുന്നു.

ലേഡീസ് ഹോസ്റ്റലിന്റെ ചുറ്റുമതില്‍, ടോയിലറ്റ് ബ്ലോക്ക് നിര്‍മ്മാണം, മെഡിക്കല്‍ എഡ്യൂക്കേഷന്‍ യൂണിറ്റിന്റെ വിപുലീകരണം, ഒപി ബ്ലോക്കും ഡയഗ്‌നോസിസ് ബ്ലോക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന കണക്ഷന്‍ കോറിഡോര്‍ എന്നിവയ്ക്ക് വേണ്ടി 99.66 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒപി ബ്ലോക്കില്‍ നിന്നും വിവിധ പരിശോധനകള്‍ക്കായി ഡയഗ്‌നോസിസ് ബ്ലോക്കിലേക്കും തിരിച്ചും പോകുന്നവരുടെ പ്രയാസം മനസിലാക്കിയാണ് ഇരുബ്ലോക്കുകളേയും ബന്ധിപ്പിച്ച് കണക്ഷന്‍ കോറിഡോര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിനായി പുതിയ 500 എംഎ എക്‌സ്‌റേ മെഷീന്‍ വാങ്ങാന്‍ 15 ലക്ഷം രൂപ, മെഡിക്കല്‍ കോളജിനും ആശുപത്രികയ്ക്കും വേണ്ട ഫര്‍ണിച്ചര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ, കുടിശിക തുക തീര്‍ക്കാന്‍ 50 ലക്ഷം രൂപ, വിവിധ ആശുപത്രി ഉപകരണങ്ങളുടെ വാര്‍ഷിക മെയിന്റനന്‍സ് തീര്‍ക്കാന്‍ 3.421 കോടി രൂപ, ഓപ്പറേഷന്‍ തീയറ്ററുകളുടെ അറ്റകുറ്റ പണി, പ്രധാന ഇന്‍സ്റ്റലേഷന്‍, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി സംവിധാനം എന്നിവയ്ക്ക് 4.229 കോടി രൂപ എന്നിങ്ങനെ 8.50 കോടി രൂപയാണ് അനുവദിച്ചത്.

Related News