ക്വാറന്റീൻ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം രൂപ പിഴ

Web Desk

ഇംഗ്ലണ്ട്

Posted on September 20, 2020, 4:07 pm

ക്വാറന്റീൻ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് 9.5 ലക്ഷം രൂപ പിഴ ഈടാക്കാനൊരുങ്ങി ഇംഗ്ലണ്ട് സര്‍ക്കാര്‍. കോവിഡ് ബാധിച്ച് വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍, ആ വ്യക്തി സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണം. ചട്ടം ലംഘിക്കുന്നവരില്‍ നിന്ന് 10,000 പൗണ്ട് വരെ പിഴ ഈടാക്കാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ശനിയാഴ്ച പ്രഖ്യാപിച്ചത്.

പുതിയ നിയമം രാജ്യത്ത് സെപ്റ്റംബര്‍ 28 മുതല്‍ പ്രാബല്യത്തില്‍ വരും. ക്വാറന്റീന്‍ നിയമം അവഗണിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് ആദ്യ കുറ്റം ചുമത്തുന്നവര്‍ക്കെതിരെ 1000 പൗണ്ട് ഈടാക്കും. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 10,000 ആയി ഉയരും. ക്വാറന്റീനില്‍ കഴിയുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് 500 പൗണ്ട് അധിക ആനുകൂല്യം നല്‍കും. ചികിത്സാ ആനുകൂല്യങ്ങളടക്കമുളളവര്‍ക്ക് പുറമെ ആയിരിക്കും ഇത്.

ബ്രിട്ടനില്‍ ഇതുവരെ 42000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സാഹചര്യം നടപ്പിലാക്കുന്നത്.

ENGLISH SUMMARY: 9.5 LAKH RUPPEES FINE FOR VIOLATING COVID PROTOCOL

YOU MAY ALSO LIKE THIS VIDEO