പശുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കലാപം; 9 പേര്‍ അറസ്റ്റില്‍

Web Desk
Posted on November 24, 2017, 9:14 pm

ജയ്പൂരില്‍ രോഗബാധിതയായ പശുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ വ്യാഴാഴ്ച 9 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പൊതുസ്വത്ത് നശിപ്പിച്ചതിനും, മൃഗസംരക്ഷകരെ കയ്യേറ്റം ചെയ്തതിനും, പൊതുനിരത്ത് തടസ്സപ്പെടുത്തിയതിനുമാണ് അറസ്റ്റു ചെയ്തത്. പ്രാദേശിക കോടതിയില്‍ നിന്നും വെള്ളിയാഴ്ച പ്രതികള്‍ക്ക് ജാമ്യം കിട്ടി.

ജാമ്യവ്യവസ്ഥയില്‍ 20,000 രൂപ ഓരോരുത്തരും കെട്ടിവെച്ചാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മൃഗങ്ങളെ കൊണ്ടുപോയ ആംബുലന്‍സിന്റെ ചില്ലുകള്‍ അക്രമികള്‍ തല്ലിതകര്‍ത്തു. മുനിസിപ്പല്‍ ഓഫീസില്‍ വിളിച്ചിരുന്നു, പക്ഷേ, ഒരു നടപടിയും എടുത്തില്ല, ആംബുലന്‍സ് എത്തുന്നതിന് മുമ്പ് പശു മരിച്ചിരുന്നു. തുടര്‍ന്ന് ആളുകള്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കുകയും ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

Photo Courtesy: BBC NEWS