പാലത്തിന്റെ കൈവരികൾ ഇടിച്ച് തകർത്ത് ബസ് താഴേക്ക് പതിച്ച് ഒൻപത് പേർ മരിച്ചു. 41 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ച മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഗഞ്ചാം ജില്ലയിലെ ത്പ്താപാനി ഘാട്ടിന് സമീപമുള്ള പാലത്തിൽ നിന്നാണ് ബസ് അപകടത്തിൽപ്പെട്ടത്.
ബെർഹാംപൂരിൽ നിന്നും ടിക്രിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ബെർഹാംപൂരിലും ദിഗപഹാൻഡിയിലുമുള്ള ആശുപത്രിയിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.