ശക്തമായ മഴ; വീടിന്റെ മുകളിലേക്ക് മതില്‍ ഇടിഞ്ഞ് വീണ് പിഞ്ചുകുഞ്ഞടക്കം ഒമ്പത് മരണം

Web Desk

ഹൈദരാബാദ്

Posted on October 14, 2020, 9:28 am

കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ മതില്‍ തകര്‍ന്ന് വീണ് രണ്ട് മാസം പ്രായമുളള കുഞ്ഞടക്കം ഒൻപത് പേര്‍ മരിച്ചു. വീടിന് മുകളിലേക്ക് മതില്‍ വീണാണ് അപകടമുണ്ടായത്. മൃതശരീരങ്ങള്‍ അവശിഷ്ടങ്ങള്‍ക്കുളളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

പത്തോളം വീടുകളുടെ മുകളിലേക്കാണ് മതില്‍ തകര്‍ന്ന് വീണത്. വീടിനു മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ മതിലാണ് ഇടിഞ്ഞ് വീണത്. കഴിഞ്ഞ മൂന്ന് ദിവസമായി ഹൈദരാബാധില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെളളം കയറി. കഴിഞ്‍ 48 മണിക്കൂറിനിടെ തെലങ്കാനയില്‍ 12 പേര്‍ക്കാണ് ജീവൻ നഷ്ടമായത്.

ENGLISH SUMMARY: 9 PERSONS DIED IN HEAVY RAIN INCLUDING A CHILD

YOU MAY ALSO LIKE THIS VIDEO