കോഴിക്കോട് ഒൻപതുപേരെ ആശുപത്രിയിലേക്ക് മാറ്റി

Web Desk

കോഴിക്കോട്

Posted on May 17, 2020, 9:24 pm

അബുദാബി- കോഴിക്കോട് വിമാനത്തിൽ എത്തിയ പ്രവാസികളിൽ ഒൻപതുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ 2.07 ന് കരിപ്പൂരിൽ അബുദാബി- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനത്തിൽ 180 പ്രവാസികളാണ് എത്തിയത്. 66 സ്ത്രീകളും 114 പുരുഷന്മാരും. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 178 പേരും ഒരു മാഹി സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് എത്തിയത്. ഇവരിൽ 49 പേർ കോഴിക്കോട് സ്വദേശികളാണ്.

മെഡിക്കൽ പരിശോധനയ്ക്ക് ശേഷം 3 കോഴിക്കോട് സ്വദേശികളെയും 6 മലപ്പുറം സ്വദേശികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 80 പേരെ സർക്കാർ കോവിഡ് കെയർ സെന്ററിലേക്കും 3 പേരെ പെയ്ഡ് കോവിഡ് കെയർ സെന്ററിലേക്കും 88 പേരെ ഹോം ക്വാറിന്റൈനിലും അയച്ചു. കോഴിക്കോട് ജില്ലയിൽ 26 പേരെ സർക്കാർ കോവിഡ് കെയർ സെന്ററിലേക്കും 20 പേരെ ഹോം ക്വാറിന്റീനിലും അയച്ചു.

Eng­lish Sum­ma­ry: 9 per­sons hos­pi­talised in kozhikode.

You may also like this video: