January 28, 2023 Saturday

Related news

September 30, 2020
June 16, 2020
May 5, 2020
April 30, 2020
April 29, 2020
April 20, 2020
April 19, 2020
April 18, 2020
April 7, 2020
April 5, 2020

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 3, 2020 6:12 pm

സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്കു കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നു രോഗം വന്നവരിൽ കാസർകോടിൽ നിന്ന് ഏഴു പേരാണുള്ളത്. തൃശൂരും കണ്ണൂരും ഓരോരുത്തർ. ചികിത്സയിലായിരുന്ന 14 പേര്‍ക്ക് ഇന്നു രോഗം മാറി. കണ്ണൂർ 5, കാസർകോട് 3, ഇടുക്കി 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1 എന്നിങ്ങനെയാണ് രോഗം മാറിയവരുടെ കണക്ക്. ഇതുവരെ ഇവിടെ 295 പേർക്കു കോവിഡ് സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് പോസിറ്റീവ് ആയവരുൾപ്പെടെ രോഗബാധയുണ്ടായ 206 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ഏഴുപേർ വിദേശികൾ. രോഗികളുമായി സമ്പർക്കം മൂലം വൈറസ് ബാധിച്ചത് 78 പേർ. ഇന്നു രോഗം സ്ഥിരീകരിച്ച മൂന്നു പേർ നിസാമുദ്ദീനിൽ പരിപാടിക്ക് പോയി തിരിച്ചെത്തി നിരീക്ഷണത്തിലുള്ളയാളാണ്. രോഗ വ്യാപനം പിടിച്ചു നിർത്താൻ കഴിയുന്നു എന്നാണ് ഇതു കാണിക്കുന്നത്.

ലോകത്താകെ കോവിഡ് രോഗം പടരുന്ന സാഹചര്യമാണ്. ഏറ്റവും കൂടുതൽ രോഗം ബാധിച്ചവർ യുഎസിലാണ്. 187302 പേർക്ക് അവിടെ രോഗം ബാധിച്ചു. 3846 പേർ മരിച്ചു. ഇറ്റലിയിൽ 110574 പേർക്കാണ് രോഗം ബാധിച്ചത്. 13157 പേർ മരിച്ചു. രോഗ വ്യാപനത്തിന്റെ ഗൗരവം ന്യൂയോർക്കിന്റെ അവസ്ഥ പരിശോധിച്ചാൽ മനസ്സിലാകും. വികസനം കൊണ്ടും സമ്പത്ത് കൊണ്ടും ഉയരങ്ങളിൽനിൽക്കുന്ന പല നാടുകളെയും കോവിഡ് ബാധിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വേണം കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ വിലയിരുത്തേണ്ടത്.

updat­ing…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.