March 31, 2023 Friday

ഉത്തർപ്രദേശിൽ പന്നിപ്പനി ബാധിച്ച് ഒമ്പത് മരണം

Janayugom Webdesk
മീററ്റ്
March 1, 2020 9:36 pm

ലോകരാജ്യങ്ങളിൽ കൊറോണ പടർന്ന് പിടിക്കുന്നതിനിടെ ഉത്തർപ്രദേശിൽ പന്നിപ്പനി ബാധിച്ച് ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ട്. മീററ്റിൽ മാത്രം ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ 17 പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി ജവാൻമാർക്ക് രോഗം സ്ഥിരീകരിച്ചതായി മീററ്റ് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ രാജ് കുമാർ പറഞ്ഞു.

പനി ബാധിച്ച് ലാലാ ലജ്പത്റായ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 27 ജവാൻമാരിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ബറ്റാലിയനിലെ 370 ജവാൻമാർക്ക് ടാമിഫ്ലൂ മരുന്നുകൾ നൽകിയതായും രാജ് കുമാർ പറഞ്ഞു. അതിനിടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry; 9 swine flu deaths in UP

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.