June 1, 2023 Thursday

കോവിഡ് ആക്ടീവ് കേസുകളില്‍ 90 ശതമാനവും ഈ എട്ട് സംസ്ഥാനങ്ങളിൽ

Janayugom Webdesk
ന്യൂഡൽഹി:
July 9, 2020 10:01 pm

രാജ്യത്ത് ഇപ്പോൾ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളിൽ 90 ശതമാനവും എട്ട് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര സർക്കാർ. ആക്ടീവ് കേസുകളുടെ 90 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രിമാരുടെ സംഘം അറിയിച്ചു. ആക്ടീവ് കേസുകളുടെ 80 ശതമാനവും 49 ജില്ലകളിൽ നിന്നാണെന്നും സംഘം പറഞ്ഞു.

വ്യാഴാഴ്ച കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷ് വര്‍ദ്ധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. അതേസമയം 86 ശതമാനം കോവിഡ് മരണങ്ങളും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 80 ശതമാനം കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തത് 32 സംസ്ഥാനങ്ങളിലായിട്ടാണ്. കോവിഡ് ഏറ്റവും രൂക്ഷമായ അഞ്ച് ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ നിരക്ക് കുറവാണ്. കേസുകളുടെ എണ്ണം ദശലക്ഷത്തിൽ 538ഉം മരണ നിരക്ക് ദശലക്ഷത്തിൽ 15ഉം ആണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവയുടെ ആഗോള ശരാശരി യഥാക്രമം 11,453 ഉം 68.7ഉം ആണെന്നും മന്ത്രാലയം അറിയിച്ചു.

ENGLISH SUMMARY: 90% covid active cas­es in 5 states

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.