കർഷക പ്രക്ഷോഭം ശക്തമായി തുടരുന്ന രാജ്യതലസ്ഥാനത്ത് ടിക്രി അതിർത്തിയിൽ കർഷകരും ഡല്‍ഹി പൊലീസുമായി സംഘർഷം.കർഷകർ സമരകേന്ദ്രങ്ങളിൽ നിന്നും പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകൾ പൊലീസ് പതിപ്പിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സമാധാനപരമായി സമരം നടത്തുന്ന കർഷകരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. സിംഘു, ടിക്രി, ഗാസിപൂർ അതിർത്തികളിലായി കർഷകർ നടത്തിവരുന്ന സമരം ഇന്നലെ 90 ദിവസം പിന്നിട്ടു.
അതേസമയം റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി നടക്കവെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഡല്‍ഹി പൊലീസ് രണ്ട് കര്‍ഷക നേതാക്കളെക്കൂടി അറസ്റ്റ് ചെയ്തു.
english summary;90 days after the farmers’ strike on the Tikri border
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.