Web Desk

ഴോങ്നാര്‍

August 07, 2020, 9:46 am

കോവിഡ് മുക്തി നേടിയവരില്‍ ശ്വാസകോശ തകരാറുകള്‍: പഠനം

Janayugom Online

കോവിഡില്‍ നിന്ന് മുക്തി നേടിയ 90% ആളുകള്‍ക്കും ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ഴോങ്നാര്‍ ഹോസ്പിറ്റലില്‍ നിന്ന് രോഗമുക്തി നേടിയ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. രോഗമുക്തി നേടിയവരുടെ പ്രതിരോധ ശേഷി പൂര്‍ണ്ണമായും സാധാരാണനിലയിലേയ്ക്ക് എത്തിയിട്ടില്ലെന്നും പഠനം പറയുന്നു.

രോഗം സ്ഥിരീകരിച്ച അഞ്ച് ശതമാനം ആളുകള്‍ക്ക് വീണ്ടും രോഗബാധ ഉണ്ടായതായും ഇവര്‍ക്ക് ചികിത്സ നല്‍കിയതായും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയെങ്കിലും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവാനായ ഒരാളുടതിന് സമാനമായ നിലയിലേക്കെത്തിയിട്ടില്ല.

ശരാശരി 59 വയസ്സിന് പ്രായമുളള രോഗമുക്തി നേടിയവരിലാണ് നിരീക്ഷണം നടത്തിയത്. ഒരു വര്‍ഷത്തോളം രോഗികളെ നിരീക്ഷിക്കാനാണ് പഠന സംഘത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യഘട്ടം ജൂലൈ മാസത്തില്‍ പൂര്‍ത്തിയായി.

പഠന റിപ്പോര്‍ട്ട് പ്രകാരം, ആരോഗ്യവാനായ ഒരാള്‍ക്ക് 6 മിനിട്ടിനുളളില്‍ 500 മീറ്റര്‍ നടക്കാൻ സാധിക്കുമെങ്കില്‍ കോവിഡ് രോഗമുക്തി നേടിയ ഒരാള്‍ക്ക് ഇത് 400 മീറ്റര്‍ മാത്രമേ നടക്കു. കോവിഡിനെതിരെ ഉത്പാദിപ്പിക്കപ്പെട്ട ആന്റിബോഡികള്‍ പത്ത് ശതമാനം പേരിലെങ്കിലും അപ്രത്യക്ഷമായെന്നും പഠനം പറയുന്നു.

ENGLISH SUMMARY: 90% recov­ered COVID-19 patients in Chi­na’s Wuhan suf­fer from lung dam­age: Report

YOU MAY ALSO LIKE THIS VIDEO