June 5, 2023 Monday

Related news

January 18, 2023
November 24, 2022
March 16, 2022
September 7, 2021
August 23, 2021
March 7, 2021
August 31, 2020
June 30, 2020
June 23, 2020
June 21, 2020

രാജ്യത്ത് പ്രതിദിനം 80 കൊലപാതകങ്ങൾ, 91 ബലാത്സംഗങ്ങൾ: കണക്കുകൾ പുറത്തുവിട്ട് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ

Janayugom Webdesk
ന്യൂഡൽഹി
January 10, 2020 7:14 pm

രാജ്യത്ത് പ്രതിദിനം ശരാശരി 80 കൊലപാതകങ്ങളും, 91 ബലാത്സംഗങ്ങളും, 289 തട്ടികൊണ്ടുപോകലുകളും നടക്കുന്നതായി കണക്കുകൾ. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (എൻസിആർബി) 2018 ലെ കണക്കുകളാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്.

2017 ൽ 50,07,044 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2018 ൽ റജിസ്റ്റർചെയ്തിട്ടുള്ള കേസുകളുടെ എണ്ണം 50, 74,634 ആയി ഉയർന്നു. 1.3 ശതമാനം വർധനയാണ് സംഭവിച്ചിരിക്കുന്നത്. 31,32,954 കേസുകൾ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരം രജിസ്റ്റർ ചെയ്തവയാണ്. 19,41,680 എണ്ണം പ്രത്യേക, പ്രാദേശിക നിയമങ്ങൾ ചുമത്തി കേസെടുത്തിട്ടുള്ളവയുമാണ്.2018 ൽ ആകെ 29.017 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2017 നെ അപേക്ഷിച്ച് 13 ശതമാനം വർദ്ധനവ് കാണിക്കുന്നു. 2017 ൽ 28,653 കൊലപാതകക്കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷം ഏറ്റവും കൂടുതൽ കൊലപാതകം നടന്നിരിക്കുന്നത് തർക്കങ്ങൾക്കിടെയാണെന്ന് കണക്കുകൾ പറയുന്നു. 9,623 കൊലപാതകങ്ങൾ ഇത്തരത്തിലുള്ളവയാണ്. വ്യക്തിപരമായ ശത്രുത കാരണം 3,875 കൊലപാതകങ്ങൾ രാജ്യത്ത് സംഭവിച്ചിട്ടുണ്ട്. സ്വകാര്യനേട്ടം ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളിലായി 2,995 പേർക്ക് ജീവൻ നഷ്ടമായി.

തട്ടിക്കൊണ്ടുപോകൽ കേസുകളിൽ 10. 3 ശതമാനം വർധനയുണ്ടായി. 2017 ൽ ഇത്തരം 95,893 കേസുകൾ ഉണ്ടായപ്പോൾ 2018 ൽ 1,05,734 എഫ്ഐആറാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തട്ടിക്കൊണ്ടുപോയവരിൽ 63,356 പേർ കുട്ടികളാണെന്നും എൻസിആർബി റിപ്പോർട്ട് പറയുന്നു.

2018 ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 3,78,277 ആണ്. 2017 ൽ ഇത് 3,59,849 ഉം 2016 ൽ 3,38,954 ഉം ആയിരുന്നു. ഐപിസി സെക്ഷൻ 376 പ്രകാരം രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസുകളുടെ എണ്ണം 2018 ൽ 33,356 ആയിരുന്നു. 2017 ൽ 32,559 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2016 ൽ ഇത് 38,947 ആയിരുന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

YOU MAY ALSO LIKE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.