Web Desk

ഭോപ്പാല്‍

June 21, 2020, 5:26 pm

നാല്‍പ്പത് വര്‍ഷത്തിന് ശേഷം 93കാരിയായ മുത്തശ്ശിക്ക് സ്വന്തം വീട്ടുകാരെ തിരിച്ച് കിട്ടി, യാത്ര അയപ്പ് വേളയില്‍ വികാര നിര്‍ഭരരംഗങ്ങള്‍

Janayugom Online

മധ്യപ്രദേശിലെ ഒരു കൊച്ചുഗ്രാമത്തിലേക്ക് പഞ്ചുഭായ് എത്തിയത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്നവര്‍ക്ക് പ്രായം 53.

തേനീച്ച ആക്രമണത്തില്‍ നിന്ന് നാട്ടുകാരനായ ഒരാള്‍ അവരെ രക്ഷപ്പെടുത്തിക്കൊണ്ടു വരികയായിരുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഈ ഗ്രാമത്തില്‍ താമസിക്കുന്ന ഈ മുത്തശിക്ക് ഇവിടുത്തുകാരോടുള്ളത് ഗാഢമായ ആത്മബന്ധം. ഇവരുടെ ഭാഷയായ മറാത്തി ഇവിടുത്തുകാര്‍ക്ക് മനസിലാക്കാനേ കഴിഞ്ഞിട്ടില്ല. കഴിഞ്ഞാഴ്ച സ്വന്തം കുടുംബക്കാര്‍ ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയപ്പോള്‍ വലിയൊരു സംഘം സ്ത്രീപുരുഷന്‍മാരാണ് ഇവരെ യാത്രായാക്കാനെത്തിയത്. കണ്ണീരോടെയാണ് ഇവര്‍ക്ക് നാട്ടുകാര്‍ യാത്രാമൊഴി നല്‍കിയത്.

ഇവരോട് യാത്ര ചൊല്ലുമ്പോള്‍ നാട്ടുകാര്‍ വിതുമ്പിക്കരയുന്ന ദൃശ്യങ്ങള്‍ നമുക്ക് കാണാം. മൗസി എന്ന് നാട്ടുകാര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന ഈ മുത്തശി ഒരു ചുവന്ന കാറില്‍ ഇരിക്കുന്നതും നാട്ടുകാര്‍ യാത്ര പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

നാഗ്പൂരില്‍ നിന്ന് പേരക്കുട്ടിയായ പൃഥ്വി കുമാര്‍ ഷിഗ്ലെ എത്തിയാണ് അവരെ കൂട്ടിക്കൊണ്ടുപോയത്. നൂര്‍ഖാന്‍ എന്നയാള്‍ നാല്‍പ്പത് വര്‍ഷം മുമ്പാണ് ഇവരെ ഈവീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത് മുതല്‍ ആ കുടുംബത്തിലെ ഒരംഗത്തെ പോലെ കഴിഞ്ഞ് വരികയായിരുന്നു അവര്‍. 2007ല്‍ അദ്ദേഹം മരിച്ച് പോയിട്ടും ഈ വീട്ടില്‍ എല്ലാവരുടെയും മുത്തശിയായി തന്നെ അവര്‍ കഴിഞ്ഞു പോന്നു.

കഴിഞ്ഞ മാസം നൂര്‍ഖാന്റെ മകന്‍ മൊബൈലില്‍ ഇന്റര്‍നെറ്റില്‍ പരതുന്നതിനിടെ ഇവരുടെ നാടിനെ കുറിച്ചും മറ്റും ചോദിക്കുകയും അവര്‍ പറഞ്ഞ പേര് തിരഞ്ഞ് നോക്കുകയും ചെയ്തതോടെയാണ് ഇവര്‍ക്ക് കുടുംബാംഗങ്ങളെ തിരികെ കിട്ടിയത്. ഇയാള്‍ക്ക് ആ ഗ്രാമത്തിലെ ഒരാളുമായി ഗൂഗിളിലൂടെ ബന്ധപ്പെടാന്‍ കഴിയുകയും ഇവരുടെ ഫോട്ടോ വാട്‌സ്ആപ്പ് വഴി അയച്ച് കൊടുക്കാന്‍ സാധിക്കുകയും ചെയ്തു. അതോടെ മണിക്കൂറുകള്‍ക്കകം ഇവരുടെ ബന്ധുക്കളെ കണ്ടെത്താനായി.

തങ്ങള്‍ക്ക് അവരെ തിരികെ അയക്കാന്‍ മനസില്ലെങ്കിലും അവരുടെ കുടുംബത്തിന് അവരെ കൂടിയേ തീരൂ. അവര്‍ക്ക് സ്വന്തം പേരക്കിടാങ്ങളെ കാണാനുള്ള അവസരം ഇല്ലാതാക്കുന്നില്ലെന്നും ഈ കുടുംബം പറയുന്നു.
നാഗ്പൂരില്‍ ചികിത്സയ്ക്ക് പോയ തന്റെ മുത്തശി നാല്‍പ്പത് വര്‍ഷം മുമ്പ് കാണാതാകുമ്പോള്‍ പൃഥ്വികുമാര്‍ ഷിന്‍ഗ്ലെ ജനിച്ചിട്ട് പോലുമില്ല. ദമോഹ് എന്ന ഈ ഗ്രാമത്തില്‍ ഇവര്‍ എങ്ങനെയാണ് എത്തിയത് എന്ന് ഇപ്പോഴും വ്യക്തമല്ല. ഈ ഗ്രാമത്തിലുള്ളവര്‍ നന്നായി തന്റെ മുത്തശിയെ നോക്കിയതിന് അയാള്‍ നന്ദി പറഞ്ഞു.

പൂമാല ചാര്‍ത്തിയും കെട്ടിപ്പിടിച്ച് ഉമ്മ വച്ചുമാണ് നാട്ടുകാര്‍ അവരെ യാത്രയാക്കിയത്.

93 years old Panchu Bai in MP, reunit­ed with her fam­i­ly in Vidarb­ha after ” #lock­down googling, she was liv­ing with a Mus­lim fam­i­ly in Damoh.They wept incon­solably when her grand­son drove her home @ndtv @ndtvindia @sohitmishra99 @RajputAditi @sanket #HappyFathersDay2020 pic.twitter.com/tQb0p1xDge

— Anurag Dwary (@Anurag_Dwary) June 21, 2020

eng­lish sum­ma­ry: 93-Year-Old Woman Reunites With Fam­i­ly After 40 Years Amid Lockdown

you may also like this video: