പൊതുനിരത്തിൽ മാസ്ക് ധരിക്കാത്തതിനാൽ സംസ്ഥാനത്ത് ഇന്ന് 954 കേസുകൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകുനേരം നാലു മണി വരെയുള്ള കണക്കാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് പൊതുനിരത്തിലും ജോലി സ്ഥലത്തും ഇന്ന് മുതൽ മാസ്ക് നിർബന്ധമാക്കിയത്.ഇതു പ്രകാരമുള്ള ഉത്തരവ് പൊലീസ് ഇന്നലെ പുറപ്പെടിവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിയമം ലംഘിച്ചവർക്ക് എതിരെ കേസെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പാറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം പതിനാലു പേര്‍ക്ക് നെഗറ്റീവ് ആയി. മലപ്പുറം, കാസര്‍കോട് ഓരോരുത്തര്‍ക്ക് വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയതും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവും ആണ് രോഗം വന്നത്. പാലക്കാട് ‑4, കൊല്ലം-3, കണ്ണൂര്‍-2, കാസര്‍കോട്-2, മലപ്പുറം-1, പത്തനംതിട്ട‑1, കോഴിക്കോട് ‑1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.ഇതുവരെ 497 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 111 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 20711 പേരാണ് ആകെ നീരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണ്.
ENGLISH SUMMARY: 954 cases registered for not wearing mask in public
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.