Thursday
23 May 2019

ഇത് ”99”-ജാനകിയായിയെത്തുന്നത് ഭാവന; റാം ആകുന്നത് ഗണേഷ്

By: Web Desk | Friday 1 March 2019 4:41 PM IST


തമിഴിലെ സൂപ്പര്‍ഹിറ്റ് പ്രണയസിനിമയായ ’96’ കന്നടയിലേയ്ക്ക് റീമേക്ക് ചെയ്യുന്നു. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ 96, 2018ലാണ് ഇറങ്ങിയത്. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് വന്‍ സ്വീകര്യതയാണ് ലഭിച്ചത്.

bhavana
വിവിധ ഭാഷകളിലെത്തുമെന്ന് നേരത്തേ തന്നെ സൂചന ലഭിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ചിത്രത്തിന്റെ പതിപ്പ് ഇറങ്ങുന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ആരാധകര്‍ക്ക് ലഭിച്ചത്.
പ്രീതം ഗുബ്ബിയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ’99’ എന്നാണ് പേരിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

99-1

തമിഴിലെ ’96’ ല്‍ വിജയ് സേതുപതി അവതിപ്പിച്ച റാംമിനെ കന്നടയിലെ ’99’ല്‍ അവതിപ്പിക്കുന്നത് ‘ഗോള്‍ഡന്‍ സ്റ്റാര്‍’ എന്നറിയപ്പെടുന്ന ഗണേഷും തൃഷ തകര്‍ത്ത് അഭിനയിച്ച ജാനുവിനെ അവതിപ്പിക്കുന്നത് ഭാവനയുമാണ്.

Related News