Web Desk

ന്യൂഡൽഹി

July 20, 2021, 10:38 pm

ഭരണഘടന 97-ാം ഭേദഗതി: ഒമ്പതാം ഭാഗം സുപ്രീം കോടതി റദ്ദാക്കി

Janayugom Online

കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി രാജ്യത്തെ സഹകരണ സംഘങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ 97-ാം ഭേദഗതിയുടെ ഒമ്പതാം ഭാഗം സുപ്രീം കോടതി റദ്ദാക്കി.

97-ാമത് ഭരണഘടനാ ഭേദഗതിയുടെ ചില വ്യവസ്ഥകൾ പിൻവലിച്ച 2013 ലെ ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, കെ എം ജോസഫ്, ബി ആർ ഗവായ് എന്നിവരടങ്ങിയ മൂന്നംഗ ബെ‍‍ഞ്ചിന്റെ വിധി. സഹകരണ സംഘങ്ങള്‍ സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ പാർലമെന്റിന് ഇത് സംബന്ധിച്ച നിയമനിർമ്മാണം നടത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സഹകരണ സംഘങ്ങളുടെ നടത്തിപ്പിനായി നിയമ നിർമ്മാണം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ സവിശേഷാധികാരത്തെ ഭേദഗതി ഇല്ലാതാക്കുന്നുണ്ടോയെന്നാണ് കോടതി പരിശോധിച്ചത്. ജസ്റ്റിസുമാരായ നരിമാനും ഗവായിയും ഭേദഗതി പൂർണമായും റദ്ദാക്കണമെന്ന് ഉത്തരവെഴുതിയപ്പോൾ ജസ്റ്റിസ് ജോസഫ് ഭേദഗതിയിലെ വ്യവസ്ഥകളെ പൂർണമായും ഒഴിവാക്കുന്നതിൽ വിയോജിച്ച് വിധിയെഴുതി.

Eng­lish sum­ma­ry; 97th Amend­ment to the Con­sti­tu­tion: Part IX repealed by the Supreme Court

You may also like this video;