കേന്ദ്ര ആരോഗ്യ — കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെയെണ്ണം 298 ആയി. 24 മണിക്കൂറിനിടെ 98 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയഴ്ച റിപ്പോർട്ട് ചെയ്ത 50 പുതിയ കേസുകളാണ് ഇരട്ടിയായി മാറിയതെന്ന് കേന്ദ്ര ആരോഗ്യ — കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ 36 മണിക്കൂറിനിടെയാണ് 100 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ത്യക്കാരും വിദേശികളുമടക്കം 1600 പേരാണ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നത്. റോമില്‍നിന്ന് 262 പേര്‍ ഇന്നെത്തും. ഇവരില്‍ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇവരെയും ക്വാറന്റൈന്‍ ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ — കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.