Web Desk

ന്യൂഡല്‍ഹി

December 14, 2020, 9:56 pm

രോഗികള്‍ 99 ലക്ഷത്തിലേക്ക്

Janayugom Online

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,017 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 98.84 ലക്ഷമായി ഉയര്‍ന്നു. 3.52 ലക്ഷം സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 93.88 ലക്ഷം പേര്‍ വൈറസ് ബാധയില്‍ നിന്നും മുക്തി നേടി. ഇന്നലെ മാത്രം 336 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ആറു മാസത്തിനിടെയുള്ള ഏറ്റവും കുറവ് പ്രതിദിന മരണനിരക്കാണിത്. ആകെ മരണം 1,43,355. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മരണ സംഖ്യ 10,000 കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച അധ്യക്ഷനുമായ ജിതന്‍ റാം മഞ്ചിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ട്വിറ്ററില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Eng­lish sum­ma­ry: num­ber of COVID patients touch­es 99 L

You may also like this video;