ചന്ദ്രയാന്‍— 2 ചന്ദ്രന്‍റെ ദക്ഷിണദ്രുവത്തിലിറങ്ങുന്നത് പ്രധാനമന്ത്രിക്കൊപ്പം തത്സമയം കാണാന്‍ അവസരം ലഭിച്ച് 60 വിദ്യാര്‍ത്ഥികള്‍

Web Desk
Posted on September 01, 2019, 10:19 am

മഹ്‌സാമുന്ദ്(ഛത്തീസ്ഗഡ്): ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തില്‍ ചാന്ദ്രയാന്‍ ‑2 ഇറങ്ങുന്ന അസുലഭ നിമിഷം ലൈവായി പ്രധാന മന്ത്രിക്കൊപ്പം കാണാന്‍ ഭാഗ്യം ലഭിച്ച് 60 വിദ്യാര്‍ഥികള്‍.

ഇത് എനിക്ക് ലഭിച്ച വളരെ വലിയൊരു അവസരമാണെന്ന് തെരഞ്ഞെടുക്കപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീജല്‍ ചന്ദ്രാകര്‍ പറ‍ഞ്ഞു.  ചാന്ദ്രയാന്‍ 2 ച്രന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത് തത്സമയം കാണാനാണ് അവസരം ലഭിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയെക്കാണാനും ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത് കാണാനും കഴിയുക എന്നത് വലിയൊരു കാര്യമാണെന്നും ശ്രീജല്‍ പറയുന്നു.

കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയായ ശ്രീജല്‍ 60 വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ശൂന്യാകാശ ദൃശ്യങ്ങള്‍ കാണാന്‍ ബെംഗളൂരുവിലേയ്ക്ക് പോകുക. ശൂന്യാകാശത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ചതോടെയാണ് ഈ അവസരം ലഭിച്ചത്.

സെപ്റ്റംബര്‍ ഏഴാം തീയതി 1.55ന് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ വെച്ചാണ് തത്സമയ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുക.

YOU MAY LIKE THIS VIDEO ALSO