23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 21, 2024
November 14, 2024
November 13, 2024
November 5, 2024
October 31, 2024
October 26, 2024
October 21, 2024
October 13, 2024
October 12, 2024

കാട്ടനകൂട്ടം നശിപ്പിച്ചത് പത്തേക്കറോളം വരുന്ന കൃഷി

Janayugom Webdesk
നെടുങ്കണ്ടം
November 1, 2021 9:14 pm

അണക്കരമെട്ടില്‍ ജനവാസകേന്ദ്രങ്ങളില്‍ കാട്ടനകൂട്ടം ഇറങ്ങി പത്തേക്കര്‍ സ്ഥലത്ത് വന്‍ നാശം വിതച്ചു. തമിഴ്‌നാട്ടിലെ കാടുകളില്‍ നിന്നും എത്തിയ മൂന്ന് പിടിയാന, ഒരു കുട്ടിയാനയുമാണ് 1000‑ല്‍പരം ഏലച്ചെടികളും നൂറ് കണക്കിന് വാഴ, ചേമ്പ്,ചേന ആടക്കമുള്ള വിളകളും ഞായറാഴ്ച രാത്രി പതിനൊന്നോടെ എത്തി നശിപ്പിച്ചു. വീടുകളുടെ സമീപമാണ് ആനകള്‍ കടന്ന് പോയത്. അഞ്ച് മണിക്കൂറോളം പ്രദേശത്ത് തമ്പടിച്ചതിന് ശേഷമാണ് പുലര്‍ച്ചെ നാല് മണിയൊടെ തിരികെ പോയത്. 

കുളത്തിങ്കല്‍ അജി, കാഞ്ഞിരത്തുങ്കല്‍ സുരബാലു, വെള്ളങ്കല്‍ ഷീബ, ജോസുകുട്ടി, മണ്ടത്തേരില്‍ ഗോപാലന്‍, മുരുകവിലാസം മുരുകന്‍, അമ്പാട്ട് സന്തോഷ്, ചരുവിള പുത്തന്‍വീട്ടില്‍ വിധു, ശക്തി എസ്റ്റേറ്റില്‍ വിജയരാജ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം. പന്തം കൊളുത്തിയും പാട്ടകൊട്ടി പ്രദേശവാസികള്‍ ഇറങ്ങിയതോടെയാണ് ആനകള്‍ തിരികെ പോയത്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇതിനെ തുടര്‍ന്ന് കര്‍ഷര്‍ക്ക് ഉണ്ടായത്. 

ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, പാറത്തോട് വില്ലേജ് ഓഫിസര്‍ ടി.എ.പ്രദീപ്, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ എന്‍.മുരളിധരന്‍, വനംവകുപ്പ് ഉദ്യോഗസ്ഥരായ കല്ലാര്‍ സെക്ഷന്‍ ഡപ്യൂട്ടി ഫോറസ്റ്റ് ഓഫിസര്‍ പി.ഉദയഭാനു, ടി.എസ്.സുനിഷ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. തഹസീല്‍ദാര്‍ ഇത് സംബന്ധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നാശനഷ്ടമുണ്ടായ കര്‍ഷകര്‍ അക്ഷയ മുഖേന അപേക്ഷ നല്‍കണമെന്ന് വനംവകുപ്പ് അറിയിച്ചു. സമീപകാലത്ത് കാട്ടാന ശല്യമുണ്ടായ നാശനഷ്ടം നേരിട്ട സംഭവങ്ങളില്‍ കൃഷിക്കാര്‍ക്ക് നഷ്ട പരിഹാരം നല്‍കിയില്ലെന്ന പരാതിയും നാട്ടുകാര്‍ ഉയര്‍ത്തി.

ENGLISH SUMMARY:Ten acres of crops were destroyed by elephant
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.