മില്‍മ മലപ്പുറത്ത് സ്ഥാപിക്കുന്ന പാല്‍പ്പൊടി ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി വിലയിരുത്തി. മലപ്പുറം ജില്ലയിലാണ് സംസ്ഥാന സര്‍ക്കാരിന്റെയും മലബാര്‍ മേഖലാ ക്ഷീര സഹകരണ യൂണിയന്റെയും ഫണ്ട് ഉപയോഗിച്ച് പാല്‍ പൊടി നിര്‍മ്മാണ ഫാക്ടറി തുടങ്ങുന്നത്. പാല്‍ പൊടി ഫാക്ടറിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായി നിര്‍മ്മാണം ആരംഭിച്ചു. 15 മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന ഫാക്ടറി പ്രതിദിനം 10 ലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷി ഉള്ളതാണ്. പ്ലാന്റ് നിര്‍മ്മാണം സംബന്ധിച്ച വിശദമായ വിലയിരുത്തല്‍ നടത്തിയ യോഗത്തില്‍ വകുപ്പ് സെക്രട്ടറി ശ്രീമതി ടിങ്കു ബിസ്വാള്‍ ഐഎഎസ്, മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി, ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. പാട്ടീല്‍ സുയോഗ് സുഭാഷ്‌റാവു ഐഎഫ്എസ്, മില്‍മ മലബാര്‍ റീജിയന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. പി മുരളി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
english summary; Milma’s milk powder factory at Malappuram in 15 months
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.