തിരുവനന്തപുരം കഴക്കൂട്ടത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രാജേഷ്(36) മകൻ ഋത്വിക്(5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാജേഷിന്റെ ഭാര്യ സുജിത തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ഇൻഫോസിസിന് സമീപം നിർത്തി ഇട്ടിരുന്ന ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് കയറുകയായിരുന്നു. യുവതി റോഡിലേക്ക് തെറിച്ചു വീണെങ്കിലും കാര്യമായ പരിക്കുകൾ ഇല്ല. എന്നാൽ അച്ഛനും മകനും ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ കുടുങ്ങിപോയി.
തൃശൂർ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് ബാലരാമപുരം മുടവൂർ പാറയിൽ താമസിക്കുകയാണ്. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവാണ് രാജേഷ്.
english summary: Two persons were killed when a KSRTC bus collided with a bike in Kazhakoottam
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.