ഇന്ത്യ- ദക്ഷിണാഫ്രിക്ക തമ്മിലുളള ആദ്യ ടെസ്റ്റില്‍ ആരാധകര്‍ക്ക് പ്രവേശനമില്ല. ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്നാണ് തീരുമാനം. നിരവധി ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ത്ത് ചെയ്യുന്ന സാഹചര്യത്തില്‍ ഒരു മുൻകരുതലായിട്ടാണ് ഈ തീരുമാനമെന്നും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
കോവിഡ് പരിശോധനക്കു ശേഷം ഇന്ത്യൻ ടീം ജോഹന്നാസ്ബര്‍ഗില്‍ ബയോബബ്ബിള്‍ സുരക്ഷയിലാണ്. എവിടെയെങ്കിലും വീഴ്ച വന്നാല്‍ അത് പരമ്പര മൊത്തം ബാധിക്കും എന്നതിനാല്‍ കൂടിയാണ് തീരുമാനം.
ആരാധകരില്ലാത്തതുകൊണ്ട് കളിയുടെ ആവേശം കുറയുമെങ്കിലും സുരക്ഷയാണ് പ്രധാനം.ആരാധകര്‍ക്ക് നിരാശയാണ് ഫലമെങ്കിലും ഒമിക്രോണ്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അതല്ലാതെ മറ്റൊരു തീരുമാനമെടക്കാനാകില്ലയെന്നും ദക്ഷിണാഫ്രിക്ക അറിയിച്ചു.
26-ാം തീയതിയാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക മൂന്നു ടെസ്റ്റുകളുളള പരമ്പരയില്‍ ദക്ഷിണാഫ്രിക്കയില്‍ കന്നി പരമ്പര സ്വന്തമാക്കുക എന്ന വമ്പൻ ലക്ഷ്യവുമായാണ് കോലിപ്പടയിറങ്ങുന്നത്. സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മ്മയും ജഡേജയും പരിക്കിനു പിടിയിലായത് ഇന്ത്യക്കു തിരിച്ചടിയാണ്. ദക്ഷിണാഫ്രിക്കൻ പേസ് നിരയെക്കു മുന്നില്‍ പ്രതിരോധം തീര്‍ക്കാനായാല്‍ ഇന്ത്യക്കു അതെ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാകും
ENGLISH SUMMARY:There will be no spectators in the first Test between India and South Africa
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.