ഡല്‍ഹി കലാപത്തിന് പ്രേരിപ്പിച്ച വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഈ മാസം എട്ടിന് പരിഗണിക്കും. മൂന്ന് മാസത്തിനകം കേസുകൾ തീർപ്പാക്കണമെന്ന് ഡിസംബർ 17ന് സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതിയോട് നിര്‍ദേശിച്ചിരുന്നു.
ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, അനുപ് ഭംഭാനി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് വർമ എന്നിവർക്കെതിരെയാണ് കൂടുതല്‍ ഹർജികളും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സൽമാൻ ഖുർഷിദ്, ആംആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
ENGLISH SUMMARY:Delhi riots case: hearing on Eighth
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.