23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 21, 2024
November 19, 2024
November 18, 2024
November 18, 2024
November 16, 2024
November 15, 2024
November 11, 2024
November 11, 2024

ബ്ലാസ്റ്റേഴ്സിന് തുണയായി ലൂണ; എടികെയെ 2–1ന് തകര്‍ത്തു

Janayugom Webdesk
പനാജി
February 19, 2022 9:46 pm

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് വിജയക്കുതിപ്പ് തുടരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. അഡ്രിയാന്‍ ലൂണയുടെ ഇരട്ടഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയമുറപ്പിച്ചത്. കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ‑പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞതോടെ മത്സരം ആവേശകരമായി. രണ്ടാം മിനിറ്റില്‍ ത്രൂ ബോളില്‍ നിന്ന് എടികെയുടെ ഡേവിഡ് വില്യംസ് ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് അപകട ഭീഷണി ഉയര്‍ത്തിയെങ്കിലും അഡ്രിയാന്‍ ലൂണയുടെ ഇടപെടലില്‍ മഞ്ഞപ്പട രക്ഷപ്പെട്ടു.

ഏഴാം മിനിറ്റില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. സഹല്‍ നേടിയ ഫ്രീകിക്ക് അഡ്രിയാന്‍ ലൂണയാണ് എടുത്തത്. ലൂണയുടെ ഫ്രീകിക്ക് മനോഹരമായി വലയിലേക്ക് കയറി. ഈ ഗോള്‍ അധികം സമയം ആഘോഷിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിനായില്ല. അടുത്ത മിനിറ്റില്‍ ത­ന്നെ ബഗാന്‍ സമനില ക­ണ്ടെത്തി. കൗണ്ടര്‍ അറ്റാക്കില്‍ ഡേവിഡ് വില്യംസിന്റെ മനോഹരമായ ഫിനിഷിംഗില്‍ എടികെ ഒപ്പമെത്തി.

ലിസ്റ്റണ്‍ കൊളാസോ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് പലവട്ടം അപകട ഭീഷണിയുമായെത്തി. 38-ാം മിനിറ്റില്‍ ബോക്സിനകത്തുനിന്നു പ്യൂട്ടി തൊട്ടുത്ത ഷോട്ട് അമ്രീന്ദറിന്റെ കൈകകളിലും പോസ്റ്റിലും തട്ടി പുറത്തുപോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. രണ്ടാം പകുതിയിലും അറ്റാക്കിങ് തുടര്‍ന്ന ബ്ലാസ്റ്റേഴ്സ് 64-ാം മിനിറ്റില്‍ ലൂണയിലൂടെ വിജയഗോള്‍ കണ്ടെത്തി. ജയത്തോടെ 29 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി. തോ­ല്‍വിയോടെ ഗോളടിസ്ഥാനത്തില്‍ എ­ടി­കെ തലപ്പത്ത് നിന്നും രണ്ടാം സ്ഥാ­നത്തേക്ക് വീണു.

eng­lish sum­ma­ry; Luna to assist the Blasters

you may also like this video;

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.