വിമത മേഖലയില്‍ നിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ട് ഉക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഉക്രെയ്ന്‍ നിയന്ത്രിക്കുന്ന വിമതരും ഉക്രെയ്ന്‍ സൈനികരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. ഡോണറ്റ്‌സ്‌ക്, ലുഹാന്‍സ് നഗരങ്ങളിലെ വിമതര്‍ ഉക്രെയ്ന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സൈനിക വിന്യാസത്തിന് ഉത്തരവിട്ടു. പ്രായപൂര്‍ത്തിയായ എല്ലാവരും ഉക്രെയ്ന്‍ സൈന്യത്തെ നേരിടാന്‍ ആയുധമെടുക്കാനാണ് നിര്‍ദേശം.
റഷ്യ ഉക്രെയ്‌നെ ആക്രമിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിമതരും ഉക്രെയ്ന്‍ സൈനികരും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ചത്. ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ ഒന്നര ലക്ഷത്തിലധികം പട്ടാളക്കാരെ വിന്യസിച്ചിരിക്കുന്ന റഷ്യയുടെ നാടകമാണോ ഡോണറ്റ്ക്‌സ്, ലുഹാന്‍സ്‌ക് നഗരങ്ങളില്‍ അരങ്ങേറുന്നതെന്നു സംശയിക്കപ്പെടുന്നു.
ഉക്രെയ്ന്‍ സേന ആക്രമണം തുടങ്ങി എന്ന പേരില്‍ റഷ്യക്ക് അധിനിവേശം ആരംഭിക്കാം. നഗരങ്ങളില്‍ ഏതു നിമിഷവും ഉക്രെയ്ന്‍ സേനയുടെ ആക്രമണം ഉണ്ടാകാമെന്ന പരിഭ്രാന്തി വിമതര്‍ മനപ്പൂര്‍വം സൃഷ്ടിക്കുന്നതായി ആരോപണമുണ്ട്.
English summary; Two Ukrainian soldiers were killed in the shelling
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.